2566 : ഉറക്കത്തിനിടയിൽ പാമ്പ് കടിയേറ്റാൽ എങ്ങനെ തിരിച്ചറിയാം? | Common Krait Bite Symptoms and First Aid പാമ്പ് കടിയേറ്റാൽ വേദന ഉണ്ടാകുമെന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ ശംഖുവരയൻ (Common Krait) കടിയേറ്റാൽ പലപ്പോഴും വേദനയോ തടിപ്പോ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ കടിയേറ്റ കാര്യം തിരിച്ചറിയാൻ വൈകുന്നത് മരണത്തിന് വരെ കാരണമാകാറുണ്ട്. ഈ വീഡിയോയിലൂടെ ശംഖുവരയന്റെ കടിയേറ്റാൽ പ്രകടമാകുന്ന ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും വിശദീകരിക്കുന്നു. അറിവില്ലായ്മ കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഈ വീഡിയോ മുഴുവനായി കാണുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കായി ഈ അറിവ് ഷെയർ ചെയ്യൂ. #DrDBetterLife #DrDanishSalim #SnakeBite #CommonKrait #SnakeSafety #HealthAwarenessMalayalam #EmergencyCare #MedicalTips #KeralaHealth #SafetyFirst #SurvivalSkills #SnakesOfKerala #ആരോഗ്യം #പാമ്പ് #ശ്രദ്ധിക്കുക #സുരക്ഷ
ADVERTISEMENT
കുറച്ചു വർഷങ്ങൾക്കു മുൻപ് എൻ്റെ അനുജനെ വെള്ളിക്കെട്ടൻ കടിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ്, ഒരു പറമ്പിൻ്റെ മതിലിനോട് ചാരി ഇരിക്കുകയായിരുന്ന തൻ്റെ മടിയിലേക്ക് ഒരു വെള്ളിക്കെട്ടൻ വീണിരുന്നെന്നും കടിച്ചതായി സംശയമുണ്ടെന്നും അവൻ പറഞ്ഞത്. പറയാൻ കാരണം ഡോക്ടർ ഇപ്പോൾ പറഞ്ഞ ലക്ഷണങ്ങളായിരുന്നു. പക്ഷേ കടിച്ചതിൻ്റെ അടയാളങ്ങളൊന്നും കാണാനില്ലായിരുന്നു. ലക്ഷണങ്ങൾ കണ്ട് സംശയം തോന്നി അടുത്തുള്ള ഒരു വിഷഹാരിയെ കാണിച്ചു. വിഷം കേറിയിട്ടുണ്ടെന്നും ഉടനെ ഹോസ്പിറ്റലിലെത്തിക്കണമെന്നുമുള്ള അദ്ദേഹത്തിൻ്റെ നിർദ്ദേശമനുസരിച്ച് കണ്ണൂർ പറശ്ശിനിക്കടവിനടുത്തുള്ള പാപ്പിനിശ്ശേരി വിഷചികിത്സാകേന്ദ്രത്തിലെത്തിച്ചു. അവിടെ എത്തുമ്പോഴേക്കും കടി കിട്ടി ഏഴ് മണിക്കൂർ കഴിഞ്ഞിരുന്നു..അപ്പോഴേക്കും അവശനിലയിലായിരുന്നു. വെള്ളിക്കെട്ടൻ കടിച്ചാൽ ആറു മണിക്കൂറാണ് പിന്നീട് ആയുസ് ബാക്കിയുണ്ടാവുകയെന്നും അതിനുള്ളിൽ ആൻ്റിവെനം കേറിക്കഴിഞ്ഞിരിക്കണമെന്നും അപ്പോഴാണറിയുന്നത്. ഇപ്പോൾ ഏഴു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഈ അനുജൻ നല്ല ആരോഗ്യമുള്ള പയ്യനായിരുന്നതുകൊണ്ടോ എന്തോ എന്തായാലും ആൻ്റിവെനം ഫലിച്ചു. അവൻ മരണത്തിൽനിന്നും രക്ഷപ്പെട്ടു. വെള്ളിക്കെട്ടൻ കടിച്ചാൽ കടിച്ചസ്ഥലത്ത് രോമക്കുഴിയേക്കാൾ ചെറുതായ അടയാളം മാത്രമേ കാണൂ.
നല്ലൊരു മെസ്സേജ് ആണ് ഡോക്ടർ തന്നത്
ശരിയാണ് ഡോക്ടർ നിങ്ങളുടെ ഈ നല്ല ഉപകാരപ്പെടുന്ന അറിവ് വളരെ നല്ലത് താങ്ക്യൂ എല്ലാവരും ശ്രദ്ധിക്കുക അപകടം വരുന്ന വഴി പറയാൻ പറ്റില്ല എല്ലാവരെയും ഇതുപോലെ ഉള്ള അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തട്ടെ 🙏🏻🤲🏻
1400 വർഷങ്ങൾക്ക് മുൻപ് മുഹമ്മദ് നബി swallallaahu alaihivasallam പഠിപ്പിച്ചു തന്നതാണ് കിടക്കുന്നതിനു മുൻപ് കിടക്കുന്ന ഇടം കുടഞ്ഞു വൃത്തിയാക്കണം. അഴിച്ചുവച്ച ചെരുപ്പുകൾ മൂന്ന് പ്രാവശ്യം നിലത്ത് തട്ടിയതിനു ശേഷം ഉപയോഗിക്കുക❤ ❤
രാവിലെ എണീൽക്കുമ്പോ കിടക്ക മടക്കി വയ്ക്കുക രാത്രി കുടഞ്ഞു വിരിക്കുക എന്ന് മുൻപ് ഉള്ളവർ പറയുന്നത് ഇതുപോലെ ഉള്ള അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടി ആണ്
നല്ല അറിവ്. താങ്ക്യൂ സർ.
വർഷങ്ങൾക്കു മുന്നേ നമ്മെ പഠിപ്പിച്ചതാണ് നബി( സ )ഇപ്പോൾ ആർക്കും ഒന്നിനും ടൈം ഇല്ല ഉള്ള സമയം മൊബൈലിൽ നോക്കികിടക്കണം അതിനിടയിൽ പാമ്പല്ല അതിലും വലുത് വന്നാലും അറിയില്ല ഞാനിപ്പോ ഈ വീഡിയോ കിടന്നു കൊണ്ട് കാണുമ്പോൾ പെട്ടെന്ന് തലയിണക്കടിയിൽ നോക്കിപ്പോയി 😂🤲🏻😍
New fear unlocked 🥀
Nabithangal paranju kidakkunnadintemunne bedthattikudayan ❤
Please explain First AID under these circumstances!
വീടിന് അടുത്ത് തീ പുകക്കുന്നത് നല്ലതാണോ?
പക്ഷെ ഇത് എല്ലാ ഡോക്ടർമാർക്കും അറിയുമോ?? പണം കൊണ്ട് സർട്ടിഫിക്കറ്റ് വാങ്ങി മെഡിക്കൽ റെപ് പറയുന്ന മരുന്ന് കൊടുക്കുന്ന ഡോക്ടർ മാർക്ക് ഇതൊന്നും അറിയാൻ അറിയാൻ കഴിവില്ല.
വീടിന്റെ പരിസരത്തു phenyle വെള്ളത്തിൽ കലക്കി തളിക്കുക.ഒരുഅടപ്പിന് ഒരു ബക്കറ്റ് വെള്ളം. ചെടികൾ വീടിനോട് ചേർത്ത് നടരുത്.
1400 വർഷങ്ങൾക്കു മുൻപ് ബാലരമയിൽ പഠിപ്പിച്ച കിടക്കുന്നതിന് മുൻപ് പായും തലയിണയും തട്ടി കൊട്ടുക ഓർക്കുന്നു . അൽഫം വെന്തില്ലഹ്
👍
Good message dr♥️🙏😢Thank you 🙏♥️kandittum kettittum pediyaavunnu 😢
എന്ത് ഡോക്ടറാണ് ഈ ലക്ഷണൻ മനസിലാക്കാൻ കഴി ത്തില്ലങ്കിൽ അവൻ ഡോക്ടറല്ലെ സർക്കാരാശുപത്രീലെ ഡോക്ടറല്ലേ ഇത്രയൊക്കെയേ പ്രതിക്ഷിക്കേണ്ടു
പാമ്പുകളെ എല്ലാം തല്ലിക്കൊല്ലണം
Dr tnks
Dr 👍